ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെ; കൈയില്‍ ആയുധങ്ങള്‍ക്ക് പുറമെ ആസിഡും; തുറന്നു സമ്മതിച്ച് എബിവിപി നേതാവ്

ദില്ലി: ജെഎന്‍യുവില്‍ ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെയാണെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍.

ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ ലാത്തിയും വടികളും കുരുമുളക് സ്‌പ്രേയും ആസിഡുകളും വരെ കയ്യില്‍ കരുതിയിരുന്നുവെന്നും അനിമ ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയത് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്നും അനിമ തുറന്ന് സമ്മതിച്ചു.

ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് നുപൂര്‍ ശര്‍മ, അനിമയുടെ പ്രതികരണത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദ ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത പൊലീസ് നടപടിയെയും ആക്രമണം നടത്തിയ എബിവിപി സംഘത്തെയും രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരന്‍ ജാവേദ് അക്തര്‍ രംഗത്തെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here