പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാതെ കോണ്‍ഗ്രസ്; നടക്കുന്നത് ഗ്രൂപ്പ് പോര് മാത്രം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മുട്ടിലിഴഞ്ഞ് പ്രതിഷേധം

കോണ്‍ഗ്രസ് വയനാട് ജില്ലാക്കമ്മറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും ഗ്രൂപ്പ് പോര് മാത്രമാണ് ജില്ലാകോണ്‍ഗ്രസില്‍ നടക്കുന്നതെന്നുമാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുട്ടിലിഴഞ്ഞ് പ്രതിഷേധം. കമ്പളക്കാട് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് അഷറഫ് പഞ്ചാരയാണ് കല്‍പ്പറ്റ നഗരത്തിലൂടെ കോണ്‍ഗ്രസ് മുട്ടിലിഴയുന്നു ഏന്ന പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കി മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്.

രാജ്യമൊട്ടാകെ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. ഒറ്റക്കെട്ടായി ഈ വിഭജന നിയമത്തെ എതിര്‍ക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് ഇതൊന്നുമറിഞ്ഞിട്ടില്ല.ഡി സി സി നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടക്കുന്നില്ല.

എം പി രാഹുല്‍ ഗാന്ധിയാണ്.അദ്ധേഹം എപ്പോഴെങ്കിലുമേ വരൂ.അപ്പോള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് ഡിസിസി പ്രസിഡന്റാണ്. പക്ഷെ ഒന്നും നടക്കുന്നില്ല. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കേണ്ട ഗതികേടിലാണ് പ്രവര്‍ത്തകര്‍. ഇടത് സംഘടനകള്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ തുടരുകയും ചെയ്യുന്നു. ജില്ലാ കോണ്‍ഗ്രസിന് ഗ്രൂപ്പ് കളിയില്‍ മാത്രമാണ് ശ്രദ്ധയെന്നാണ് അഷറഫ് പറയുന്നത്.

വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധമറിയിച്ചതിന് ശേഷമായിരുന്നു റോഡിലൂടെ അഴറഫ് മുട്ടിലിഴഞ്ഞത്. കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നിന്ന് ഡി സി സി ഓഫീസിലേക്കും അഷറഫ് ഇത്തരത്തില്‍ പ്രതിഷേധവുമായി ചെന്നു.

യു ഡി എഫിനെതിരെയും അഷറഫിന് പ്രതിഷേധമുണ്ട്. ഏതായാലും അഷറഫിന്റെ മാത്രം പ്രതിഷേധമല്ല ഇതെന്നതാണ് വാസ്തവം. വരും ദിവസങ്ങളില്‍ കൂടുതല്‍ പരസ്യപ്രതികരണങ്ങുണ്ടായേക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News