കൊച്ചി: പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സില്‍ അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍.
പൃഥ്വിരാജിനെതിരെയും സിനിമയുടെ നിര്‍മ്മാതാക്കള്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നിവര്‍ക്കെതിരെയും അഹല്യ മാനേജ്‌മെന്റ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
സംഭവം അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിവാദരംഗങ്ങള്‍ സിനിമയില്‍ നിന്നും മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും അഹല്യ ഗ്രൂപ്പ് ആരോപിച്ചു.
സിനിമയിലെ ഒരു രംഗത്തില്‍ നായകനായ പൃഥ്വിരാജ് ഹോസ്പിറ്റലിന്റെ പേര് പലതവണ ഇത്തരത്തില്‍ മോശം രീതിയില്‍ ഉപയോഗിക്കുന്നത് വ്യക്തമാണ്.
ഈ ഓഡിയോ സംഭാഷണം ഉള്‍പ്പെടെ തെളിവുകളുമായാണ് അഹല്യ ഗ്രൂപ്പ് ഇപ്പോള്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണും ഇതുമായി ബന്ധപ്പെട്ട് അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here