വിദ്യാര്‍ഥികള്‍ക്ക് പിന്തുണ; യെച്ചൂരിയുടെയും കാരാട്ടിന്റെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് തടഞ്ഞു; വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്ന വിസിയുടെ വിചാരം നടപ്പാകില്ലെന്ന് യെച്ചൂരി

ദില്ലി: ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജെഎന്‍യുവിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവരെയും പൊലീസ് തടഞ്ഞു. സംഘപരിവാര്‍ ആക്രമണത്തിനിരയായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ മാര്‍ച്ച്.

ജെഎന്‍യു വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്ന വൈസ് ചാന്‍സിലറുടെ വിചാരം നടപ്പാകില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വൈസ് ചാന്‍സിലര്‍ എം ജഗദേഷ് കുമാറിനെ പുറത്താക്കണം. വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here