‘ഇന്ത്യ എന്ന് തെറ്റാതെ എഴുതാന്‍ അറിയാത്ത സംഘികളാണ് പൗരത്വം ചോദിക്കുന്നത്’; ‘മെഴുകിയൊഴുകി’ ബിജെപി; വിമര്‍ശനങ്ങള്‍ക്കിടെയിലും എവിടെയാണ് തെറ്റെന്ന് പിടുത്തം കിട്ടാത്ത മൂത്ത സംഘി, സംഘിണികളും കൊച്ചുസംഘികളും

ഇന്ത്യ എന്ന് തെറ്റാതെ എഴുതാന്‍ അറിയാത്ത ബിജെപി പ്രവര്‍ത്തകരാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അക്ഷരവിദ്യാഭ്യാസമില്ലാത്ത സംഘികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പാലക്കാട് നിന്ന് കാണാനാവുന്നത്.

ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ബാനറാണ് സംഘികളെ കുഴപ്പിച്ചത്. ഇതില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍, INDIA എന്ന് എഴുതുന്നതിന് പകരം ‘INIDA’എന്നാണ് എഴുതിയിരിക്കുന്നത്.

ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റിന്റെ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നളിന്‍കുമാര്‍ കട്ടീല്‍ എം.പി, സി.കെ പത്മനാഭന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്.

ഇതോടെ സംഭവം കൈവിട്ടു. ബാനര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ, ഓടാനൊരു കണ്ടം പോലുമില്ലാതെ, ഒളിച്ചിരിക്കുകയാണ് മൂത്ത സംഘി, സംഘിണികളും കൊച്ചുസംഘികളും..

ട്രോളുകള്‍ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News