ഖേലോ ഇന്ത്യ: കേരള ടീമംഗങ്ങള്‍ യാത്രയായി

കൊച്ചി : ആസാമിലെ ഗുഹാട്ടിയില്‍ ജനുവരി 10 മുതല്‍ 22 വരെ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിമ്‌സില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള വോളിബാള്‍, കബഡി അണ്ടര്‍ 17 വിമന്‍സ് ടീമംഗങ്ങള്‍ കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗ്ഗം യാത്ര തിരിച്ചു. ഇതാദ്യമായാണ് ടീമംഗങ്ങള്‍ക്ക് മുഴുവനും വിമാനത്തില്‍ യാത്ര ചെയ്തു മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം കേരളം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് .

ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഇന്‍ഡിഗോ ഫ്ളൈറ്റില്‍ ടീമംഗങ്ങള്‍ യാത്രയായി . ഇന്ന് രാത്രി കല്‍ക്കട്ടയില്‍ എത്തുന്ന ഇവര്‍ , അവിടെ നിന്നും നാളെ രാവിലെ അടുത്ത ഫ്ളൈറ്റിന് ആസാമിലെ ഗുഹാട്ടിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങള്‍ ആരംഭിക്കുക .

http://www.clipmail.kerala.gov.in/videos/8/2020-01-07-18-56_170_v.mp4

21 വയസ്സില്‍ താഴെ , 17 വയസ്സില്‍ താഴെ എന്നീ രണ്ടു വിഭാഗങ്ങളിലായി 24 കളിക്കാരാണ് വോളിബാള്‍ ടീമിലുള്ളത് . അണ്ടര്‍ 17 ടീം മാനേജര്‍ നിമ്മി , അണ്ടര്‍ 21 ടീം മാനേജര്‍ ജെയ്സണ്‍ മമ്മുക്കേടം , കോച്ചു മാരായ ഹരിലാല്‍ , സണ്ണി ജോസഫ് എന്നിവരും സൈക്കോളജിസ്റ്റ് സ്വര്‍ഗീയ , ഫിസിയോ തെറാപ്പിസ്റ്റ് വരുണ്‍ എന്നിവരും ടീമംഗങ്ങളോടൊപ്പമുണ്ട് . വോളിബാള്‍ മത്സരങ്ങള്‍ അവസാനിക്കുന്ന ജനുവരി 15 നു ടീമംഗങ്ങള്‍ കേരളത്തിലേക്ക് തിരിക്കും. സന്താന , ജിഷ എന്നിവരാണ് ടീം ക്യാപ്റ്റന്മാര്‍.

അണ്ടര്‍ 17 വിമന്‍സ് കബഡിയില്‍ പങ്കെടുക്കാന്‍ 12 ടീമംഗങ്ങളാണ് പോകുന്നത് . മാളവികയാണ് ടീം ക്യാപ്റ്റന്‍ . ടീം മാനേജര്‍ അമൃത അരവിന്ദ് , കോച്ച് ഉദയകുമാര്‍ എന്നിവരും ടീമിലുണ്ട് . കബഡി മത്സരങ്ങള്‍ അവസാനിക്കുന്ന 13 നു ടീം അംഗങ്ങള്‍ കേരളത്തിലേക്ക് തിരിക്കും .

ഉറപ്പായ മെഡല്‍ പ്രതീക്ഷകളോടെയാണ് തങ്ങള്‍ യാത്ര തിരിക്കുന്നതെന്നു എല്ലാ ടീമംഗങ്ങളും പറഞ്ഞു. ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ത്രില്ലില്‍ ആണ് കളിക്കാര്‍ . വിമാനയാത്രക്ക് സൗകര്യമൊരുക്കിത്തന്ന കേരള സര്‍ക്കാരിനോട് കുട്ടികള്‍ തങ്ങളുടെ നന്ദി എടുത്തു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News