ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല. നവംബര്‍ 14ന് ഭരണഘടനാ ബഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട 7 ചോദ്യങ്ങളില്‍ മാത്രമാണ് തീരുമാനം എടുക്കുക. അതിന് ശേഷം പുനപരിശോധന ഹര്‍ജികളില്‍ തീരുമാനമുണ്ടാകും. ഇത് 9 അംഗ ബെഞ്ചിന്റെ വിധിയെ ആധാരം ആക്കിയാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ 9 അംഗ ഭരണഘടനാ ബഞ്ച് ജനുവരി 13നാണ് കേസ് പരിഗണിക്കുക.

വിവിധ മതങ്ങളിലെ ആചാരങ്ങളിലെ സ്ത്രീ പുരുഷ തുല്യതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ നവംബര്‍ 14ന് സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരുന്നു. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ഇത്. 7 ചോദ്യങ്ങള്‍ ആണ് അന്ന് വിശാല ബഞ്ച് തീരുമാനത്തിന് ആയി വിട്ടത്. ഇക്കാര്യത്തില്‍ മാത്രം ആകും ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ 9 അംഗ ഭരണ ഘടനാ ബെഞ്ച് വാദം കേള്‍ക്കുക.

ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജിയിലും പുനപരിശോധന ഹര്‍ജികളിലും വാദം കേള്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ 9 അംഗ ബെഞ്ചിന്റെ വിധിക്ക് ശേഷം ആകും പുനപരിശോധന ഹര്‍ജികളിലെ വാദം കേള്‍ക്കല്‍ ഉണ്ടാവുക. പുനഃപരിശോധനാ ഹര്ജികളില്‍ കോടതി വാദം കേള്‍ക്കില്ല എങ്കിലും മതത്തിലെ സ്ത്രീ പുരുഷ തുല്യത വിഷയത്തില്‍ 9 അംഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനം ആക്കിയാകും ശബരിമല പുനപരിശോധന ഹര്ജികളിലെ തീരുമാനം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന്‍ ശാന്തന ഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങള്‍ ആയ 9 അംഗ ഭരണ ഘടനാ ബഞ്ച് ആണ് വിഷയം പരിഗണിക്കുക.

നവംബര്‍ 14ലെ വിധി എഴുതിയവരില്‍ ആരും പുതിയ ഭരണ ഘടനാ ബെഞ്ചിന്റെ ഭാഗം അല്ല. ജസ്റ്റിസ് ആര്‍ ഭാനുമതി ആണ് ബെഞ്ചിലെ ഏക വനിതാ അംഗം. ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19നാണ് വിരമിക്കുന്നത്. അതിനാല്‍ അതിന് മുന്‍പായി വിധി പറയാന്‍ ആകും കോടതിയുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News