മരട് സ്വദേശിനിയായ 17കാരിയെ കൊന്ന് കാട്ടില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി മരട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തകൊലപ്പെടുത്തി വനത്തില്‍ തള്ളി. മരട് സ്വദേശി ഈവ(17)യാണ് കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ സുഹൃത്ത് സഫര്‍ ഷായെ (26) അറസ്റ്റു ചെയ്തു. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ നിന്ന് പൊലീസ കണ്ടെത്തി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.

തമിഴ്നാട് ഭാഗത്തുളള മലക്കപ്പാറയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയതായി യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്താന്‍ തമിഴ്നാട് പൊലീസും കേരള പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. ഒരുമിച്ച ജീവിക്കാന്‍ തയ്യാറല്ല എന്ന് പെണ്‍കുട്ടി പറഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News