ഇറാനിൽ 180 പേരുമായി യുക്രെയിൻ വിമാനം തകർന്നുവീണു

ടെഹ്‌റാന്‍: 180 യാത്രക്കാരുമായി യുക്രെയിൻ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാർ മൂലം ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്.

ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രെയിൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്

ഇറാന്‍ സൈനികനേതാവ്‌ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം.

എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ഇറാൻ ആക്രമിച്ചിരുന്നു.

തുടർന്ന്‌ യാത്രാവിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News