ജീവിതത്തില്‍ ചെയ്ത് ഏറ്റവും വലിയ തെറ്റ്; അതില്‍ പശ്ചാത്താപം; തുറന്നുപറഞ്ഞ് ചെന്നിത്തല

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അപരാധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കുകയാണെന്നും ചെന്നിത്തല പരിതപിച്ചു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാല്‍ നിറഞ്ഞാടുന്ന സാഹചര്യത്തിലാണ് ഒടുവില്‍ ടി.പി സെന്‍കുമാറിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറായത്.

സെന്‍കുമാറിന്റെ സംഘപരിവാര്‍ ബന്ധം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു ചെന്നിത്തല.

ചെന്നിത്തലയുടെത് വൈകി വന്ന വിവേകമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here