108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; കണ്ണൂരില്‍ യുവതിക്ക് സുഖപ്രസവം

കണ്ണൂരില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം.

പുലര്‍ച്ചെ 5 മണിയോടെയാണ് നെടുംപൊയില്‍ സ്വദേശിയായ അമൃത ആംബുലന്‍സില്‍ വച്ച് പ്രസവിച്ചത്. 4 മണിയോടെ ഓട്ടോയില്‍ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട അമൃതയ്ക്ക് വേദന കലശലായതോടെ ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സഹായം തേടി.

മിനിറ്റുകള്‍ക്കകം എടയാര്‍ എന്ന സ്ഥലത്തെത്തിയ എത്തിയ ആംബുലന്‍സിലേക്ക് അമൃതയെ മാറ്റി. പ്രാഥമിക പരിചരണം നല്കുന്നതിനിടെതന്നെ അമൃത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും കൂത്തുപറമ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അമൃതയ്ക്കും കുഞ്ഞിനും തുണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here