അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും; പങ്കാളികളായി ശിവസേനയും

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം അറിയിച്ചു മുംബൈയില്‍ സിഐടിയു ഭാണ്ഡൂപ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. ബന്ദിന് ലഭിച്ച വമ്പിച്ച പിന്തുണ പരിഗണിച്ച് മുംബൈയില്‍ ഇക്കുറി യൂണിറ്റ് തലത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ശിവസേന ഉള്‍പ്പെടെയുള്ള 10 കേന്ദ്ര ട്രേഡ് യൂണിയനുകളാണ് മഹാരാഷ്ട്രയില്‍ പണിമുടക്കില്‍ പങ്കാളികളായത്.

ബാങ്കിംഗ്, ധനകാര്യ മേഖലകള്‍, എണ്ണ കമ്പനികള്‍, കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പ്രതിരോധ സ്ഥാപനങ്ങള്‍, ഡോക്കുകള്‍, തുറമുഖങ്ങള്‍, സ്വകാര്യ എഞ്ചിനീയറിംഗ്, കെമിക്കല്‍ മേഖലകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വ്യാവസായിക എസ്റ്റേറ്റുകള്‍, റെയില്‍വേ തൊഴിലാളികള്‍, മത്താദി തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചതായി ട്രേഡ് യൂണിയന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (മഹാരാഷ്ട്ര) കണ്‍വീനര്‍ വിശ്വാസ് ഉട്ടാഗി പറഞ്ഞു.

എന്നിരുന്നാലും മുംബൈയിലെ ഗതാഗത മേഖലയെ പണിമുടക്ക് ബാധിച്ചിട്ടില്ല. റോഡ് ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലാണ്. കൂടാതെ നഗരത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ നഗര കേന്ദ്രങ്ങളില്‍ ചില കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News