മലപ്പുറം, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്; ആദ്യ പതിനഞ്ചിലെ ഇന്ത്യയിലെ നഗരങ്ങളെല്ലാം കേരളത്തില്‍; കോഴിക്കോട്, കൊല്ലം നഗരങ്ങള്‍ ആദ്യ പത്തില്‍

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് മലപ്പുറം.

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയില്‍ കോഴിക്കോട്, കൊല്ലം നഗരങ്ങളും ആദ്യ പത്തില്‍ ഇടം നേടി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 44.1 ശതമാനം വളര്‍ച്ചയുമായാണ് അതിവേഗം വളരുന്ന നഗരമായി മലപ്പുറം ഒന്നാംസ്ഥാനത്തെത്തിയത്. 34.5 ശതമാനവുമായി കോഴിക്കോട് നാലാം സ്ഥാനത്തും 31.1 ശതമാനം ഉയര്‍ച്ചയുമായി കൊല്ലം പത്താം സ്ഥാനത്തും എത്തി.

വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലെ ഇന്ത്യയിലെ നഗരങ്ങളെല്ലാം കേരളത്തിലാണ്. തൃശൂര്‍ പതിമൂന്നാം സ്ഥാനത്താണ്.

ഇന്ത്യയില്‍നിന്നുള്ള ആറ് നഗരങ്ങളാണ് വേഗത്തില്‍ വളരുന്ന 30 എണ്ണത്തിന്റെ പട്ടികയിലുള്ളത്. ഗുജറാത്തിലെ സൂറത്ത്, തമിഴ്നാട്ടിലെ തിരുപ്പൂര്‍ എന്നിവയാണ് മറ്റ് പട്ടണങ്ങള്‍.

ഇന്ത്യയെ കൂടാതെ ചൈനയില്‍ നിന്നുമുള്ള മൂന്ന് നഗരങ്ങളും നൈജീരിയ, ഒമാന്‍, യുഎഇ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോ നഗരവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel