ആസാമില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്‍മാറി

അസാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന പൊതുപരിപാടി റദ്ദാക്കി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പ്രധാനമന്ത്രി പിന്‍മാറിയിരിക്കുന്നത്.

ആസാമില്‍ പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് ബിജെപിക്കെതിരെ ശക്തമായ ജനരോഷമാണ് നിലനില്‍ക്കുന്നത്.

പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ പ്രതിഷേധിക്കുമെന്ന് ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധം ഭയന്നാണ് പ്രധാനമന്ത്രിയുടെ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News