പിണറായി പണ്ടേ പറഞ്ഞു, ചെന്നിത്തല ഇന്ന് തിരിച്ചറിഞ്ഞു; മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ കേരളം

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്‍റെ ജീവിതത്തില്‍ പറ്റിയ എര്റവും വലിയ തെറ്റാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല.

യുക്തിരഹിതമായ സംഘപരിവാര്‍ നിലപാടുകളെ പിന്‍തുണച്ചും കൊട്ടിഘോഷിച്ചും നടക്കുന്ന സെന്‍കുമാര്‍ തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ കുറ്റസമ്മതം.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് ചെന്നിത്തലയും യുഡിഎഫും സഭയ്ക്കകത്തും പുറത്തും പിണറായിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനോട് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നായിരുന്നു അന്ന് ചെന്നിത്തലയുടെ ആരോപണം.

എന്നാല്‍ ഈ വിഷയത്തില്‍ പിണരായി വിജയന്‍ സഭയില്‍ നടത്തിയ പ്രസംഗം പിണറായി വിജയനെന്ന നേതാവിന്‍റെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തിന്‍റെ തെ‍‍ളിവായി.

സെന്‍കുമാറിനെ കോണ്‍ഗ്രസുകാര്‍ വല്ലാതെ പൊക്കിനടക്കേണ്ടെന്നും അദ്ദേഹം പുതിയ കൂടാരങ്ങള്‍ തേടുന്ന തിരക്കിലാണെന്നുമായിരുന്നു അന്ന് പിണറായിയുടെ പ്രസംഗം.

സെന്‍കുമാര്‍ ശക്തമായ സംഘപരിവാര്‍ വിധേയത്വം കാണിച്ചുകൊണ്ട് നടത്തുന്ന പരസ്യപ്രസ്ഥാവനകളാണ് പിന്നീട് രാഷ്ട്രീയ കേരളം കണ്ടത്.

താന്‍ അലങ്കരിച്ച ഉന്നത സ്ഥാനത്തിന്‍റെ പോലും മഹിമ കെടുത്തുന്നവിധം യുക്തിരഹിതമായ സംഘപരിവാര്‍ വാദങ്ങളുടെ പരസ്യ പ്രചാരകനായി സെന്‍കുമാര്‍.

വര്‍ഗീയ പരാമര്‍ശങ്ങള്‍കൊണ്ട് മൂന്നാംകിട സംഘപരിവാറുകാരോട് മുന്‍ ഡിജിപി മത്സരിക്കുന്നതിനിടെയാണ് മുന്‍ ആഭ്യന്തര മനത്രിയുടെ ഈ ഏറ്റുപറച്ചില്‍.

മലയാളിയെന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയാണ് സെന്‍കുമാറിനെ താന്‍ ഡിജിപി ആക്കിയതെന്നും എന്നാല്‍ അത് തന്‍റെ ജീവിതത്തിലെ എറ്റവും വലിയ തെറ്റാണെന്നും മനുഷ്യരെ ചൂ‍ഴ്ന്ന് നോക്കാന്‍ ക‍ഴിയില്ലല്ലോ എന്നുമാണ് ചെന്നിത്തലയുടെ പുതിയ പ്രതികരണം.

ശബരിമലയില്‍ ബിജെപിക്കൊപ്പം പോയ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ബാബറി മസ്ജിദ് ഓര്‍മപ്പെടുത്തിക്കൊണ്ട് പിണറായി വിജയന്‍ കാട്ടിയ രാഷ്ട്രീയ ദീര്‍ഘവീക്ഷണം ശരിവയ്ക്കുന്നതാണ് പിന്നീട് വന്ന കോടതി വിധിയും എറ്റവും ഒടുവിലെ പൗരത്വ ഭേദഗതിയുമെല്ലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News