136 പുരുഷന്‍മാരെ പീഡിപ്പിച്ച വിദ്യാര്‍ഥി; വിശേഷണം ഏറ്റവും മോശം ലൈംഗിക കുറ്റവാളിയെന്ന്; മണിക്കൂറുകള്‍ നീളുന്ന പീഡനം, കെണിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങള്‍

ലണ്ടന്‍: മദ്യവും ലഹരിമരുന്നും നല്‍കി അബോധാവസ്ഥയിലാക്കി 136 പുരുഷന്‍മാരെ പീഡിപ്പിച്ച വിദ്യാര്‍ഥിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. ഏറ്റവും മോശം ലൈംഗിക കുറ്റവാളിയെന്ന് അറിയപ്പെടുന്ന റെയ്ന്‍ഹാര്‍ഡ് സിനാഗ(36)യുടെ ക്രൂരതകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

2007ല്‍ 24ാം വയസിലാണ് ഇന്തോനീഷ്യയില്‍ നിന്ന് സിനാഗ യുകെയിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് എത്തിയത്. രാത്രി തെരുവുകളില്‍ നിന്നും ക്ലബുകളില്‍ നിന്നുമാണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്.

നൈറ്റ് ക്ലബുകളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍, മദ്യലഹരിയില്‍ റോഡരികില്‍ ഇരിക്കുന്നവര്‍, വീട്ടില്‍ പോകാന്‍ പണമില്ലാത്തവര്‍ തുടങ്ങിയവരാണ് ഇയാളുടെ പ്രധാനഇരകള്‍. ഇത്തരമാളുകളെ കണ്ടെത്തി, കൂടുതല്‍ മദ്യപിക്കാനും ഉറങ്ങാനും തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും അവിടെ എത്തിക്കുകയും ചെയ്യും.

തുടര്‍ന്ന് മദ്യവും പിന്നീട് ലഹരി മരുന്നും നല്‍കി അബോധാവസ്ഥയിവാക്കും. തുടര്‍ന്നായിരുന്നു പീഡനം. ഇത് മണിക്കൂറുകള്‍ നീളുമെന്ന് പൊലീസിന് ലഭിച്ച വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. അബോധാവസ്ഥയില്‍ പലരും പീഡനം അറിഞ്ഞിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ പീഡനത്തിന് ഇരയായ ഒരാള്‍ എഴുന്നേല്‍ക്കുകയും സിനാഗയെ പിടിക്കുകയുമായിരുന്നു.

ഇതോടെയാണ് ഇയാളുടെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്.

2018 ജൂണില്‍ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി സിനാഗയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുറഞ്ഞത് 20 വര്‍ഷവും കൂടിയത് 30 വര്‍ഷവുമാണ് ശിക്ഷ.

സിനാഗ 159 കുറ്റകൃത്യങ്ങളാണ് ചെയ്തതെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ പറയുന്നത്. ഇതില്‍ 136 പീഡനങ്ങളും എട്ട് പീഡനശ്രമങ്ങളും ഉള്‍പ്പെടും. ഇയാളുടെ താമസസ്ഥലത്തു നിന്നും കണ്ടെത്തിയത് 3.29 ടിബിയോളം വരുന്ന ദൃശ്യങ്ങളാണ്. 250 ഡിവിഡികള്‍, 300,000 ചിത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളിയെന്നാണ് സിനാഗയെ കോടതി വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News