പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ലഘുലേഖ: വയനാട് ജില്ലാ അദീലയുടെ പേരില്‍ വ്യാജപ്രചരണവുമായി ബിജെപി; മറുപടിയുമായി കളക്ടര്‍

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ലഘുലേഖ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം തെറ്റായ അര്‍ഥത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല.

ജില്ലാ ഭരണാധികാരി എന്ന നിലയില്‍ ലഘുലേഖ ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിയമം സംബന്ധിച്ചു തന്റെ അഭിപ്രായം ബിജെപി പ്രവര്‍ത്തകരെ അപ്പോള്‍ തന്നെ അറിയിച്ചതാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കളക്ടര്‍ ഡോ. അദീല അബ്ദുല്ല പറയുന്നു:

ജനുവരി 8ന് രാവിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു.

അതിന്റെ ഫോട്ടോ ഇപ്പോള്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരു പൊളിറ്റിക്കല്‍ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ജില്ലയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ഓഫീസില്‍ വരുന്നവരെ കാണുക എന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തോ ആയി നല്‍കുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്.

ഇതിനെ മറ്റു രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News