എബിവിപി-ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; ഐഷി ഘോഷ് പരാതി നല്‍കി

ദില്ലി: ആക്രമണം നടത്തിയ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കി.

ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷിയുടെ തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കയ്യില്‍ പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു.

എയിംസില്‍ ചികിത്സ തേടിയ ഐഷി ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമാണ് ജെഎന്‍യുവില്‍ ഞായറാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്നത്.

ആര്‍എസ്എസ് അക്രമികളുമായെത്തിയ എബിവിപിക്കാര്‍ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കഴിഞ്ഞ നാലു ദിവസമായി എബിവിപി തുടരുന്ന അതിക്രമങ്ങള്‍ ആര്‍എസ്എസുമായി ബന്ധമുള്ള അധ്യാപകരുടെ സഹായത്തിലും പിന്തുണയിലുമാണ് നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here