കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ 124-a വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ന്യൂസ് ഡി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യവ്യാപകമായി പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ തങ്ങളാണെന്ന് ഒരുവശത്ത് പ്രചാരണം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ ഇത്തരം ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചത്.

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ നടത്തിയ സംയുക്ത പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നാല്‍ യോജിച്ചുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നും നടത്തുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നു.

പൗരത്വ നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുമ്പോഴും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു നീക്കം നടത്താന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്തയും പുറത്തുവരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച ഝാര്‍ഖണ്ഡില്‍ നടത്തിയ മാര്‍ച്ചില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്.

പ്രതിഷേധത്തിനിടെ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് 3000 പേര്‍ക്കെതിരെ രാജ്യദ്രോഹം ഉല്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നതെന്നും ന്യൂസ് ഡി റിപ്പോര്‍ട്ട് ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel