രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത് 720 ഓളം പേരെ

രാജ്യത്ത് വീണ്ടും വധശിക്ഷകള്‍ക്ക് കളമൊരുങ്ങുന്നു. കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതോടെയാണിത്. ഈ മാസം 22 ന് രാവിലെ ഏഴിനാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതോടെ നീതി നടപ്പാക്കാന്‍ വൈകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. പിന്നാലെയാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കം.

നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുമെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിച്ചു. ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാന്‍ യാചിക്കുകയാണെന്നും പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News