അമേരിക്കന്‍ ഹുങ്കിന് തിരിച്ചടി

ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അല്‍അസദ്, ഇര്‍ബിന്‍ എന്നീ യുഎസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ റോക്കറ്റാക്രമണം നടത്തിയത്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലിസ്റ്രിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതയി അമേരിക്ക തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാന്‍ കാമാന്‍ഡര്‍ ഖാസിം സുലൈമാനി അടക്കം ഏഴുപേര്‌കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം അമേരിക്കക്കായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത് ലോകത്തെ വീണ്ടുമൊരു യുദ്ധത്തിലേക്ക് തള്ളി വിടുന്ന തരത്തില്‍ പ്രകോപനം സൃഷ്ടിച്ചത് അമേരിക്കയാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിന് പ്രധാന ഉത്തരവാദി പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് തന്നെയാണ് . 2015ല്‍ ഇറാനുമായി ഒപ്പിട്ട ആണവകരാറില്‍നിന്ന് 2018ല്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയത് ട്രംപ് ആയിരുന്നു. തുടര്‍ന്ന് ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. പുനര്‍ ചര്‍ച്ചയിലൂടെ പുതുക്കിയ കരാറിലെത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചിരുന്നത്. അതിനുള്ള എല്ലാ സാധ്യതയും അന്തിമമായി ഇല്ലാതാക്കുന്നതായിരുന്നു ഖാസിം സുലൈമാനിയുടെ കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here