‘കണ്ടെത്തിയ അസ്ഥികൂടം കുട്ടികളുടേതല്ല’; ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ

ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ടെന്ന് പരാതി ഉയര്‍ന്ന കുട്ടികളെ പിന്നീട് ജീവനോടെ കണ്ടെത്തി എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഷെല്‍ട്ടര്‍ ഹോമില്‍ കണ്ടെത്തിയ അസ്ഥികൂടം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതല്ലെന്നും സിബിഐ വ്യക്തമാക്കി.

2018 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുസഫര്‍പൂരിലെ സേവ സങ്കല്‍പ് വികാസ് സമിതി എന്ന എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെല്‍ട്ടര്‍ ഹോമിലെ 34 കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായി എന്നായിരുന്നു കേസ്. പതിനെട്ട് കുട്ടികള്‍ കൊല്ലപ്പെട്ടെന്നും അഭൂഹങ്ങളുണ്ടായിരുന്നു.

2018 ഓഗസ്റ്റില്‍ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അതേസമയം ബിഹാറില്‍ മറ്റ് പതിനേഴ് ഷെല്‍ട്ടര്‍ ഹോമുകളുമായി ബന്ധപ്പപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ, പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബിഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News