കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10- ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു.

പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു. എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍.

ഹൈസ്‌കൂള്‍വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ത്തന്നെ പത്താംക്ലാസിലെ കുട്ടികളാണ് പനിബാധിതരില്‍ ഭൂരിപക്ഷവും. പനിബാധിതര്‍ ഒരേസ്ഥലത്തുനിന്നുവരുന്ന കുട്ടികളല്ല. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളിലാണ് രോഗംപിടിപെട്ടതായി കാണുന്നതെന്ന് പ്രധാനാധ്യാപകന്‍ തോമസ് മാത്യു പറഞ്ഞു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News