തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണം; അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.

പണിമുടക്കില്‍ പങ്കെടുത്തവരെ സിപിഐഎം പോളിറ്റ് ബ്യൂറോ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ മേഖലകളിലെയും ആളുകള്‍ രംഗത്തിറങ്ങി.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്തെത്തിയത് സമരത്തിന് ഇരട്ടി ശക്തി നല്‍കിയെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ. അതേസമയം പശ്ചിമബംഗാളില്‍ പണിമുടക്കിനെ തകര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News