അമേരിക്കന്‍ സൈന്യം എന്തിനും തയ്യാര്‍; ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല: ട്രംപ്

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം തുടരുമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു.

ഭീകരതയ്ക്കു സഹായം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണം. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യുഎസ് ഇല്ലാതാക്കിയത്.

ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങള്‍ക്ക് സഹായം നല്‍കിയ വ്യക്തിയായിരുന്നു സുലൈമാനി. ഹിസ്ബുല്ലയെ ഉള്‍പ്പെടെ അയാള്‍ പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയില്‍ എണ്ണപകര്‍ന്നു. ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News