അമ്മയുടെ നിര്‍ണായക യോഗം ഇന്ന്; ഷെയ്ന്‍ നിഗവും എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കും

താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നടന്‍ ഷെയ്ന്‍ നിഗത്തെയും എക്‌സിക്യുട്ടീവിലെക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഷെയ്‌നില്‍ നിന്നും നേരിട്ട് വിശദീകരണം തേടും. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനാണ് അമ്മയുടെ തീരുമാനം.

വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ നടന്‍ ഷെയ്ന്‍ നിഗത്തെയും താരസംഘടനയായ അമ്മ വിളിച്ചുവരുത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്‌നിന്റെ മനോരോഗ പരാമര്‍ശം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെടും.

വിഷയത്തില്‍ ഷെയ്ന്‍ പലതവണ മാപ്പ് പറഞ്ഞെങ്കിലും നിര്‍മ്മാതാക്കള്‍ തൃപ്തരല്ല. മാത്രമല്ല, അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ മോശം പരാമര്‍ശം അമ്മയിലും ഫെഫ്കയിലും അവമതിപ്പുണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഷെയ്‌നുമായി നേരില്‍ സംസാരിച്ച ശേഷം മാത്രം മതി നിര്‍മ്മാതാക്കളുമായുളള അനുരഞ്ജന ശ്രമങ്ങള്‍ എന്ന നിലപാടിലാണ് അമ്മയും സ്വീകരിച്ചിരിക്കുന്നത്.

വൈകിട്ട് ഏഴ് മണിക്ക് എക്‌സിക്യുട്ടീവ് ആരംഭിക്കുമെങ്കിലും രാത്രി എട്ട് മണിയോടെയാണ് ഷെയ്‌നിന് നേരിട്ടെത്താന്‍ സമയം നല്‍കിയിരിക്കുന്നത്. താരത്തിന്റെ നിലപാട് അറിഞ്ഞ ശേഷം നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെയാണ് ഇരു കൂട്ടരുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്താന്‍ ‘അമ്മ’ തീരുമാനിച്ചതും.

ഷെയ്ന്‍ പരസ്യമായി മാപ്പപേക്ഷിച്ചെങ്കിലും മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ കൂടി ഉറപ്പ് വാങ്ങിയ ശേഷം മാത്രമായിരിക്കും താരസംഘടന ഇനി ഷെയ്്‌നിനായി മഞ്ഞുരുകല്‍ ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News