കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചുകൊന്ന പ്രതി രാജകുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രിയാണ് കൊലക്കേസ് പ്രതിയായ രാജകുമാര്‍ പോലീസുകാരനായ വിന്‍സെന്റിനെ വെടിവെച്ചത്.

മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ അക്രമി സംഘമാണ് എ.എസ്.ഐ വിന്‍സെന്റിനു നേരെ വെടിയുതിര്‍ത്തത്. ചെക്ക് പോസ്റ്റ് പരിശോധനയിലായിരുന്ന വിന്‍സെന്റ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. നാലു തവണ വിന്‍സെന്റിനു നേരെ സംഘം വെടിയുതിര്‍ത്തു. വെടിയുതിര്‍ത്തതിനു ശേഷം സംഘം കേരള അതിര്‍ത്തിയിലേക്ക് കടന്നതായാണ് സൂചന.

കൊലക്കേസില്‍ പ്രതിയായ ഒരാളാണ് സംഭവത്തിനു പിന്നില്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ പ്‌ളെയിറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News