ട്രാന്‍സ് ജെന്‍ഡറിനെ മുന്നില്‍ നിര്‍ത്തി യുവാക്കളില്‍ നിന്ന് പണം അപഹരിച്ചു; യുവാവ് പിടിയില്‍

ട്രാന്‍സ് ജെന്‍ഡറിനെ മുന്നില്‍ നിര്‍ത്തി യുവാക്കളില്‍ നിന്ന് പണം അപഹരിച്ച യുവാവിനെ ചവറ പോലീസ് പിടികൂടി. കരുനാഗപ്പളളി വെളളനാത്തുരുത്ത് പുത്തന്‍വീട്ടില്‍ അരുണ്‍കുമാറിനെയാണ് (23) എസ് ഐമാരായ സുകേഷ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തലുളള പോലീസ് സംഘം പിടികൂടിയത്.

ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ കുറേ നാളുകളായി കെഎംഎംഎല്‍ കമ്പനിക്ക് കിഴക്ക് വശം ആളൊഴിഞ്ഞ ഇരുട്ട് സ്ഥലം കേന്ദ്രീകരിച്ച് ട്രാന്‍സ്ജന്‍ഡര്‍ ഇത് വഴി പോകുന്ന യുവാക്കളെ വിളിച്ച് വരുത്തി സംസാരിക്കും. തുടര്‍ന്ന് പ്രകൃതി വിരുദ്ധത്തിന് യുവാക്കളെ പ്രേരിപ്പിക്കുന്ന സമയം ട്രാന്‍സ് ജന്‍ഡറിന്റെ സഹായിയായ അരുണ്‍കുമാര്‍ എത്തി ആയുധം കാട്ടി യുവാക്കളെ വിരട്ടി പണവും മൊബൈലും അപഹരിച്ച് വരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ കരുനാഗപ്പളളി എസിപി വിദ്യാധരനെ വിവരം അറിയിപ്പിച്ചു. തുടര്‍ന്ന് അദ്ധേഹത്തിന്റെ നിര്‍ദ്ധേശ പ്രകാരം ചവറ പോലീസ് ഈ സ്ഥലം നിരീക്ഷിച്ച് വരുകയായിരുന്നു. അമളി പറ്റിയ പല യുവാക്കളും സംഭവം പോലീസില്‍ അറിയിച്ചതുമില്ല. തുടര്‍ന്ന് ബുധനാഴ്ച ഇത്തരത്തില്‍ ഇവരുടെ വലയില്‍ വീണ യുവാവിനെ വിരട്ടി പണം അപഹരിക്കാനുളള ശ്രമത്തിനിടയിലാണ് അരുണ്‍കുമാര്‍ പോലീസ് പിടിയിലാകുന്നത്.

ഇയാളുടെ ബാഗില്‍ നിന്നും കഞ്ചാവുള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍, കത്തി എന്നിവ കണ്ടെത്തി. ട്രാന്‍സ് ജന്‍ഡറിനെ പിടിക്കാന്‍ ചെന്ന പോലീസിനോട് തട്ടിക്കയറിയ സ്‌നേഹ വസ്ത്രം ഊരി റോഡിലിരുന്നു ബഹളം കൂട്ടിയതിനെ തുടര്‍ന്ന് വനിതാ പോലീസ് ഇല്ലാത്തതിനാല്‍ ഇയാളെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയായിരുന്നുവെന്ന് ചവറ പോലീസ് പറഞ്ഞു.

അരുണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കും.ട്രാന്‍സ് ജെന്റര്‍ സ്‌നേഹക്കെതിരേയും പോലീസ് കേസെടുത്തു. സ്‌നേഹക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.അതേ സമയം പോലീസ് തന്നെ ചൂരല്‍ കൊണ്ടടിച്ചതായി സ്‌നേഹ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News