ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ട; അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററൊട്ടിച്ച് മലയാളികള്‍

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ന്യായീകരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്റര്‍. കോഴിക്കോട് താമരശ്ശേരി മേഖലയിലെ വീടുകളിലാണ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചത്.

താമരശ്ശേരിയിലെ ചെമ്പ്ര, കാരാടി, പുതുപ്പാടി പ്രദേശങ്ങളിലെ നാനൂറോളം വീടുകളിലാണ് പോസ്റ്റര്‍ പതിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ന്യായീകരിക്കാനായി വീടുകളില്‍കയറി ബിജെപി ക്യാമ്പയിന്‍ നടത്തി വരികയാണ്.

ഇതിനെതിരെയാണ് യുവജന കൂട്ടായ്മയുടെ പോസ്റ്റര്‍ പ്രചരണം. ‘സിഎഎ, എന്‍ആര്‍സി എന്നിവയെ ന്യായീകരിക്കാന്‍ ഒരാളും ഈ വീട്ടിലേക്ക് വരേണ്ടതില്ല’ എന്ന് പോസ്റ്റര്‍ പറയുന്നു. വീടിന്റെ ചുമരിലും ഗേറ്റിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പോസ്റ്റര്‍ പ്രചരണം നടന്നത്.

വീടുകളില്‍ എത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്കൊപ്പമുള്ള ഫോട്ടോയെടുത്ത് ബില്ലിനെ അനുകൂലിക്കുന്ന കുടുംബം എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റര്‍ പ്രതിഷേധം. പോസ്റ്റര്‍ വന്നതോടെ ഈ മേഖലയില്‍ ബിജെപിക്കാര്‍ ഗൃഹസന്ദര്‍ശനം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News