പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു; നക്‌സലുകളെന്ന് പൊലീസ്

തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊലപാതകം ആസൂത്രിതമെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്നതും തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒപ്പം കൊല്ലപ്പെട്ട പൊലീസുകാരന്‍ വിന്‍സന്റിന് എന്തെങ്കിലും തരത്തിലെ ഭീഷണികള്‍ ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിലെത്തി കൊലപാതകം നടത്തി കടന്ന പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here