വാഷിംഗ്ടണ്‍: ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്ക.
ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപമുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നാലെയാണ് അമേരിക്കയ്ക്ക് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.
ഇറാഖില്‍ അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം ഉണ്ടായത്.
ഇറാഖിലെ അമേരിക്കന്‍ സേനാത്താവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആള്‍നാശമില്ലെന്ന് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും ആക്രമണമുണ്ടായത്.
ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേരത്തെ സൈനിക താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണവിവരം മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ സൈനികരെല്ലാം സുരക്ഷിത താവളത്തിലായിരുന്നുവെന്നും താവളത്തിന് ചെറിയ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here