പാലക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു!

പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.

പാലക്കാട് മണ്ണാര്‍ക്കാട് മാസ പറമ്പില്‍ വിനോദ് കുമാറിന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. നാല് ദിവസം മുമ്പ് പശുവിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൈകാലുകള്‍ കെട്ടിയിട്ട് ചത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം പശുവിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

നേരത്തെയും സമാനമായ രീതിയില്‍ പശുക്കള്‍ ഉപദ്രവത്തിനിരയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ച ശേഷം പൊലീസ് വിശദമായ അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News