സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖം എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു.
ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജു വിശ്രമത്തിലാണെന്നും മറ്റു കുഴപ്പങ്ങളില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മഞ്ജുവും സണ്ണിവെയ്‌നും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ചതുര്‍മുഖം. നവാഗതരായ രഞ്ജിത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്
അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു.

Get real time update about this post categories directly on your device, subscribe now.