വയനാട് കളക്ടറെ അപമാനിച്ച് ബിജെപിയുടെ സൈബര്‍ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് കളക്ടറുടെ പരാതി

കല്‍പ്പറ്റ: ബിജെപിയുടെ സിഎഎ അനുകൂല ലഘുലേഖയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ വയനാട് കളക്ടര്‍ അദീല അബ്ദുള്ള പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു.

വ്യക്തിത്വത്തെ അപമാനിക്കും വിധമുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ലഘുലേഖ കളക്ടര്‍ക്ക് കൈമാറുന്നത് ബിജെപി പ്രവര്‍ത്തകര്‍ ഫോട്ടോയെടുത്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു.

പൗരത്വ വിഷയത്തില്‍ തനിക്ക് നിലപാടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുന്നതുകൊണ്ട് വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here