പൊലീസുകാരന്റെ കൊലപാതകം; പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനയെന്ന് പൊലീസ്; രണ്ടു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കേരള- തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പൊലീസുകാരനെ വെടിവെച്ച് കൊന്ന കേസില്‍ തീവ്രസ്വഭാവമുള്ള സംഘടനക്ക് ബന്ധമെന്ന് സൂചന. കന്യാകുമാരി ജില്ലക്കാരായ തൗഫീഖ്, സമീം എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

കളിയിക്കാവിള ചെക് പോസ്റ്റില്‍ സ്‌പെഷ്യല്‍ എസ് ഐ വില്‍സണെ കൊലപ്പെടുത്തിയ കേസില്‍ തീവ്ര സ്വഭാവമുള്ള സംഘടനയില്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെടിവെയ്പിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട 2 പ്രതികളുടെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

ഇത് പരിശോധിച്ചതിലാണ് കന്യാകുമാരി ജില്ലക്കാരായ അബ്ദുള്‍ സമീം, തൗഫീഖ് എന്നിവരെ സംശയിക്കാന്‍ കാരണം. ഇരുവര്‍ക്കും മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

2014ല്‍ ചെന്നൈയില്‍ ഹിന്ദു സംഘടന നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അബ്ദുള്‍ സമീം. കന്യാകുമാരിയില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് തൗഫീഖ്. ഇരുവരും രണ്ട് വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലേക്ക് നാല് നക്‌സലുകള്‍ കടന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട വില്‍സണിനോട് ആര്‍ക്കും മുന്‍ വൈരാഗ്യമുള്ളതായി സൂചനയില്ല.

പരിശോധനയില്‍ വില്‍സണ് നേരെ പ്രതികള്‍ 3 തവണ വെടിയുതിര്‍ത്തെന്ന് കണ്ടെത്തി. തലയിലും വയറ്റിലുമാണ് വെടിയേറ്റത്. വെടിവെയ്പിന് ശേഷം കേരള അതിര്‍ത്തി പ്രദേശത്തേക്ക് പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. തമിഴ്‌നാട് പോലീസിനൊപ്പം കേരള പോലീസും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ഡിജിപി ത്രിപാഠി കേരളാ ഡിജിപി ലോക് നാഥ് ബെഹ്‌റയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് പോലീസ് ഗസ്റ്റ ഹൗസില്‍ എത്തിയായിരുന്നു എത്തിയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News