ക്രൂസിന്റെ വണ്ടര്‍ ഗോള്‍; റയല്‍ ഫൈനലില്‍

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍. പതിനഞ്ചാം മിനിട്ടില്‍ കോര്‍ണര്‍ കിക്ക് നേരിട്ട് ഗോളാക്കി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസാണ് റയലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

ക്രൂസിന്റെ വണ്ടര്‍ ഗോളിന് പിന്നാലെ ഇസ്‌കോയും ലൂക്കാ മോഡ്രിച്ചും സ്‌കോര്‍ ചെയ്തപ്പോള്‍ റയല്‍ വലന്‍സിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു.

വ്യാഴാഴ്ച നടക്കുന്ന ബാഴ്‌സലോണ – അത്‌ലറ്റിക്കോ മാഡ്രിഡ് സെമിയിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News