തൂക്കിലേറ്റുമ്പോള്‍ മദ്യപിക്കുമോ? പ്രതിഫലം എത്ര? ഇത് കാത്തിരുന്ന അവസരം; നിര്‍ഭയ കേസ് പ്രതികളുടെ ആരാച്ചാര്‍ പറയുന്നു

ദില്ലി: നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവന്‍ ജല്ലാദ്.

പ്രതികളെ തൂക്കിക്കൊന്ന ശേഷം സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്തുമെന്നും പവന്‍ പറയുന്നു. നാലുപേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുകയെന്നും ജാവേദ് പറയുന്നു.

മാസങ്ങളായി താന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അവസാനം ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടെന്നും 57കാരനായ പവന്‍ പറയുന്നു.

പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

5000 രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്പളമായി നല്‍കുന്നത്. സമ്പാദിക്കാന്‍ മറ്റ് വഴികളില്ല. വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ തനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളൂയെന്നു പവന്‍ പറയുന്നു.

ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം പവന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി പവനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലെത്തിക്കും.

ആരാച്ചാരായ മുത്തച്ഛനെക്കുറിച്ച് പവന്‍ പറയുന്നത് ഇങ്ങനെ:

”മുത്തച്ഛന് അന്ന് കിട്ടിയിരുന്നത് വെറും 200 രൂപയാണ്. 1989ലാണ് മുത്തച്ഛനൊപ്പം ആഗ്രാ സെന്‍ട്രല്‍ ജയിലില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊന്നത്. മുത്തച്ഛന്‍ കയര്‍ വലിച്ചപ്പോള്‍ ഞാനാണ് പ്രതിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ചുവച്ചത്. അന്ന് ഞങ്ങള്‍ക്ക് 200 രൂപയാണ് ലഭിച്ചത്.”

ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത് തന്റെ അച്ഛനും മുത്തച്ഛനും ചേര്‍ന്നാണെന്നും ഇദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News