വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ഫെസ്റ്റ് 2020 ഫെബ്രുവരി ഒന്നുവരെ നീളും.
അടുത്ത വര്‍ഷം മുഴുവന്‍ സ്വര്‍ണാഭരണ ഉപഭോതാക്കള്‍ക്ക് ദിനവും 75 പവന്‍ വരെ കരസ്ഥമാക്കാനുള്ള അവസരവും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ സാധ്യമാകുന്നുണ്ട്.
എങ്ങനെ സമ്മാനങ്ങള്‍ നേടാം
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന സ്വര്‍ണാഭരണ ഔട്ട് ലെറ്റുകളില്‍നിന്ന് അഞ്ഞൂറ് ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും.
എട്ടു ഗ്രാമവീതമുള്ള മൂവായിരത്തിലധികം പവന്‍ സ്വര്‍ണ്ണം വരെ ഇങ്ങനെ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം. ഡിസംബര്‍ 26 മുതല്‍ ഫെബ്രുവരി ഒന്നുവരെ ദിനവും അഞ്ചു വിജയികളെ വീതമാണ് തെരഞ്ഞെടുക്കുക. 25 പവന്‍, 20 പവന്‍, 15 പവന്‍, 10 പവന്‍, അഞ്ച് എന്നിങ്ങനെയാണ് ഒന്നു മുതല്‍ അഞ്ചുവരെയുള്ള വിജയികള്‍ക്ക് ലഭിക്കുക.
ഇതിനൊപ്പം ജനുവരി നാലുമുതല്‍ അഞ്ച് സ്വര്‍ണ്ണനാണയങ്ങള്‍ വീതം നേടുന്ന മൂന്ന് അധികം വിജയികളെ കൂടി പ്രഖ്യാപിക്കും.
അഞ്ഞൂറ് ദിര്‍ഹം മൂല്യമുള്ള വജ്രാഭരണങ്ങളോ പേള്‍ ജ്വല്ലറിയോ വാങ്ങുന്നതിലൂടെയും ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്‌പെഷ്യല്‍ എഡിഷന്‍ നാണയങ്ങള്‍ വാങ്ങുന്നതിലൂടെയും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള സാധ്യത ഇരട്ടിയാണ്.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ ആയ വിസ സമ്മാനങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ അവസരം ഒരുക്കിയിട്ടുണ്ട്.
വിസ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ പേ എന്നിവ വഴി അഞ്ഞൂറ് ദിര്‍ഹത്തിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒന്നിനുപകരം രണ്ടു നറുക്കെടുപ്പ് കൂപ്പണുകള്‍ വീതം ലഭിക്കും. ഇതുവഴിയും സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.
ദുബായ് സ്വര്‍ണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി).
ജ്വല്ലറികള്‍, സ്വര്‍ണാഭരണ നിര്‍മാതാക്കള്‍, മൊത്തചില്ലറ വ്യാപാരികള്‍ എന്നിവരടക്കം 600 ലേറെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണിത്.
Get real time update about this post categories directly on your device, subscribe now.