എഎസ്‌ഐ വെടിയേറ്റു മരിച്ച സംഭവം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫോണ്‍ നമ്പര്‍: 0471 2722500, 9497900999

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25നും 30നും ഇടയ്ക്കാണ് പ്രായം.

അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News