കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുന്നു; ധനപ്രതിസന്ധി രൂക്ഷം; തോമസ് ഐസക്

കേന്ദ്ര സർക്കാരിനെതിരെ ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു.

കേന്ദ്രം വായ്പ കുത്തനെ വെട്ടിക്കുറച്ചു. 10233 കോടി രൂപ വായ്പയായി ലഭിക്കേണ്ട ധനകാര്യ വർഷത്തിന്‍റെ അവസാന പാദത്തിൽ കേന്ദ്രം അനുവദിച്ചത് ആകട്ടെ 1900 കോടി മാത്രം.

കേന്ദ്ര നികുതി വിഹിതവും കുറയുമെന്നാണ് സൂചന. പരമാവധി ചെലവ് ചുരുക്കിയും വരുമാനം വർദ്ധിപ്പിച്ചു കൊണ്ടും സ്ഥിതി നേരിടാനാണ് സർക്കാർ ശ്രമംമെന്നും ഐസക് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ ആകെ വരുമാനത്തിന്‍റെ പകുതിയിലേറെ കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതം, ഗ്രാന്‍റ്, വായ്പ എന്നിവയായി ലഭിക്കുന്നതാണ്.

എന്നാൽ ധനകാര്യ വർഷത്തിന്‍റെ അവസാന പാദത്തിൽ ലഭിക്കേണ്ട 10233 കോടി രൂപയിൽ അനുവദിച്ച് 1900 കോടി രൂപ മാത്രമാണ്.

എന്തുകൊണ്ട് ഇപ്പോൾ വീണ്ടും വായ്പ വെട്ടിക്കുറച്ചു എന്നതിന് ഇനിയും കേന്ദ്രം വിശദീകരണം തന്നിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.

കേന്ദ്രാവിഷ്കൃത സ്കീമുകൾക്കുള്ള ധനസഹായവും വലിയ തോതിൽ കുടിശികയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കുടിശിക 1215 കോടി രൂപയും നെല്ല് സംഭരണത്തിൽ 1035 കോടി രൂപയുമാണ്.

2019ലെ പ്രളയ ദുരിതാശ്വാസ സഹായ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി. എന്നാൽ ഇതിൽ പകച്ചു നിൽക്കുകയല്ല കേരളമെന്നും ഐസക് പറഞ്ഞു.

വരുമാനം എങ്ങനെ വർദ്ധിപ്പിക്കും എന്നതാണ് വെല്ലുവിളി. 3 വർഷത്തെ നികുതി ചോർച്ച ഭാഗീകമായി തിരിച്ചുപിടിക്കാൻ സാധിച്ചാൽ അടുത്ത സാമ്പത്തിക വർഷം വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.

തദ്ദശ സ്ഥാനപങ്ങളുടെയും സർക്കാർ അക്രഡിറ്റഡ് ഏജൻസികളുടെയും കരാറുകാർ വിതരണക്കാർ എന്നിവരുടെ ബില്ലുകൾ ജനുവരി മൂന്നാം വാരത്തിൽ വിതരണം ചെയ്യാനാണ് തീരുമാനം. വെല്ലുവിളികളെ നേരിട്ട് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഐസക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News