‘ടോര്‍ച്ച് മുഖത്തടിച്ചാ കണ്ണുതെളിയാത്ത ഇനമാ ഈ സംഘപുത്രര്‍’; അനില്‍ നമ്പ്യാര്‍ക്ക് മറുപടിയുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍

ജനം ടിവിയിൽ ചർച്ചയ്‌ക്ക്‌ വരാൻ വെല്ലുവിളിച്ച ചാനൽ കോ‐ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാർക്ക്‌ മറുപടിയുമായി സുപ്രീം കോടതി അഭിഭാഷക അഡ്വ. രശ്‌മിത രാമചന്ദ്രൻ.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അനിൽ രശ്‌മിതയോട്‌ ജനം ടിവിയിൽ താൻ നയിക്കുന്ന ചർച്ചയ്‌ക്ക്‌ എത്താൻ വെല്ലുവിളിച്ചത്‌. പൗരത്വ നിയമ വിഷയത്തിൽ ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കൾ രശ്‌മിതയ്‌ക്ക്‌ മറുപടി പറയാൻ പറ്റാതെ കുഴങ്ങുന്ന അവസ്ഥയായിരുന്നു കുറച്ചുദിവസമായി.

ശോഭാ സുരേന്ദ്രൻ, എസ്‌ സുരേഷ്‌ തുടങ്ങിയ നേതാക്കളെല്ലാം രശ്‌മിതയോട്‌ മറുപടി പറയാൻ കഴിയാതെ പിന്തിരിഞ്ഞു. വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം വന്ദേമാതരം വായിക്കുന്ന പടമായി കാണിച്ച ജനം ടിവിയിൽ എന്തിന്‌ താൻ നേരിട്ട്‌ വരണമെന്ന്‌ രശ്‌മിത ചോദിക്കുന്നു.

രശ്‌മിതയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്‌ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്.

പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാർത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാർന്നു, പത്രപ്രവർത്തനത്തിൽ എത്തിക്‌സിന്റെ കൈപ്പുസ്തകം).

എന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാർ “ശോഭി”ക്കാത്തതെന്നാ നമ്പ്യാർ സാർ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാർ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാർ സാറെ ടോർച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രർ, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല…. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാൻ.

പിന്നെ, സാറെന്നെ ജനത്തിൽചർച്ചയ്ക്ക് വിളിച്ചു, ആ സ്നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറുമ്മ. പക്ഷേ, ആളുകൾ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയിൽ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.

എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ” വീർ” ആകണം സാറെ? ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ!

നൂറു ഫ്ലൈയിംഗ് കിസ്സൂടെ….. (ഉമ്മകൾ ഒക്കെ ഫ്ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാൾക്കാരു തന്നെ അല്ലേൽ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുലസ്ത്രീയാ സാറെ, തെക്കേടത്തമ്മയാണെ സത്യം).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News