നെറ്റ് വര്‍ക്കും ബാലന്‍സും വേണ്ട; വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് അവതരിപ്പിച്ച് ജിയോ

‘വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്’ സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ.

ഈ മാസം 16 വരെ രാജ്യവ്യാപകമായി ജിയോ വൈഫൈ കോളിങ് പ്രവര്‍ത്തനക്ഷമമാക്കും. നെറ്റ് വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും ഫോണിലെ വൈഫൈ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കോള്‍ ചെയ്യാനാകുന്ന സംവിധാനമാണ് ജിയോ ഒരുക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ്വര്‍ക്കും ഉപയോഗിക്കാം. മെച്ചപ്പെട്ട വോയ്സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെ VoLTE യും Wi-Fi യും മാറി മാറി ഉപയോഗിക്കും.

150 ലധികം ഹാന്‍ഡ്സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ഇപ്പോള്‍ ലഭ്യമാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും.

ജിയോ ഉപഭോക്താക്കള്‍ക്ക് എത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കോള്‍ സേവനം പ്രയോജനപ്പെടുത്താനാകും.

ഇപ്പോള്‍ ഓരോ ജിയോ ഉപഭോക്താവ് ശരാശരി 900 മിനിറ്റില്‍ കൂടുതല്‍ വോയിസ് കാള്‍ ചെയ്യുമ്പോള്‍, ഈ പുതിയ സേവനം വോയിസ് കാളിങ് അനുഭവത്തെ കൂടുതല്‍ അനായാസമാക്കും എന്ന് ‘വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് സര്‍വീസിനെപ്പറ്റി ആകാശ് അംബാനി പറഞ്ഞു.

വൈഫൈ കോളിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ഫോണുകളില്‍ മാത്രമേ ഈ സേവനം ഉപയോഗിക്കാനാകൂ. അതിനായി ആദ്യം ഫോണിലെ സെറ്റിങ്സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുന്നുണ്ടോ എന്ന് പരിശോധിക്കണം.

വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് ഒരു പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ മാത്രമേ തടസ്സമില്ലാതെ ഫോണ്‍ വിളിക്കാനാകൂ. Jio.com/wificalling സന്ദര്‍ശിച്ചാല്‍ ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണം എന്ന് അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News