ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയം.
അക്രമസംഭവങ്ങള്‍ക്കിടെ നോക്കുകുത്തിയായി നിന്ന വിസി രാജിവയ്ക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷേ ഖോഷ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുകയാണ്.
മാര്‍ച്ച് പൊലീസ് തടയാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏര്‌റുമുട്ടി. സംഘര്‍ഷം തടയാന്‍ വിസി മുന്‍ കൈയ്യെടുത്തില്ലെന്നും വിസിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും കണ്ടെത്തുന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here