മോദിയുടെ മണ്ഡലത്തില്‍ തേഞ്ഞൊട്ടി എബിവിപി; വാരണാസി സംസ്‌കൃത സര്‍വകലാശാലയില്‍ ഒരു സീറ്റു പോലുമില്ല

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസി സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയം വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത പരാജയം. ആകെയുള്ള നാല് സീറ്റുകളിലും എബിവിപി സ്ഥാനാര്‍ഥികള്‍ തോറ്റു.

എന്‍എസ്യുഐയുടെ ശിവം ശുക്ല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപി സ്ഥാനാര്‍ഥിയെ കനത്ത ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റും അവ്‌നിഷ് പാണ്ഡെ ജനറല്‍ സെക്രട്ടറി സ്ഥാനവും രജനികാന്ത് ദുബെ ലൈബ്രേറിയന്‍ പോസ്റ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

പൊലീസിന്റെ കനത്ത സുരക്ഷയിലാണ് വിജയിച്ച വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളെ വീടുകളില്‍ എത്തിച്ചത്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിജയികള്‍ കാമ്പസില്‍ ആഹ്ലാദപ്രകടനം നടത്തരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. രാജാറാം ശുക്ല അറിയിച്ചു.

ആകെയുള്ള 1950 വിദ്യാര്‍ഥികളില്‍ 991 പേരാണ് വോട്ടുചെയ്തത്. 931 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളും വോട്ട് ചെയ്തു. 50.82 ആണ് ആകെ വോട്ടിംഗ് ശതമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News