ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ വീണ്ടും പൊലീസിന്റെ നരനായാട്ട്; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍

ജെഎന്‍യു വിസിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ നരനായാട്ട്.

വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളുള്‍പ്പെടെ വലിച്ച്കീറിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. വിസിയെ മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഖോഷ് പറഞ്ഞു.

മാര്‍ച്ചിനിടയിലേക്ക് യൂണിഫോം ഇല്ലാത്തവരും പാഞ്ഞ്കയറി മര്‍ദ്ദിച്ചുവെന്നും ഇവര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും സമരക്കാര്‍ പറഞ്ഞു.

വിസിയെ മാറ്റണമെന്ന ആവശ്യത്തില്‍, വിദ്യാര്‍ത്ഥി യൂണിയനും മാനവ വിഭവശേഷി മന്ത്രാലയവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക്  മാര്‍ച്ച് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News