സംഘികളെ, ആ കളിയും പാളി; ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ വര്‍ധന

മുംബൈ: ജെഎന്‍യു വിദ്യാര്‍ഥികളെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ വലിയ കുപ്രചാരണമാണ് ട്വിറ്ററില്‍ ബിജെപി നേതാക്കള്‍ നടത്തിയത്.

ദീപികയേയും അവരുടെ സിനിമയായ ചപകും ബഹിഷ്‌കരിക്കണമെന്നായിരുന്നു സംഘപരിവാറിന്റെ മുറവിളി. അവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ബിജെപിയുടെ പ്രചാരണം ശക്തമാവുമ്പോഴും ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയാണ്.

കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ് ദീപികയെ ട്വിറ്ററില്‍ പുതുതായി ഫോളോ ചെയ്യാനെത്തിയത്. 26.8 മില്യണ്‍ ആളുകളാണ് നിലവില്‍ ദീപികയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന നടിയാണ് ദീപിക. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാള്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് ദീപികക്ക് കൂടുതലാണ്.

ബിജെപിയുടെ പ്രചാരണത്തിന് ബദലായി ഐ സ്റ്റാന്‍ഡ് വിത്ത് ദീപിക എന്ന പേരില്‍ ക്യാമ്പയിന്‍ തുടങ്ങിയതോടെയാണ് ദീപികക്ക് ട്വിറ്ററില്‍ ആരാധകരുടെ എണ്ണം കൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News