സാമൂഹ്യ മാധ്യമങ്ങളിലെ എബിവിപി ആർഎസ്സ്എസ്സ് ദുഷ്പ്രചരണത്തിനെതിരെ ജെഎൻയുവിൽ ആക്രമണത്തിനിരയായ സൂരികൃഷ്ണൻ.
പരിക്കുകൾ വ്യാജമെന്നാരോപിച്ചാണ് എബിവിപി ക്രിമിനലുകൾ സൂരിയെ അപകീർത്തിപെടുത്തിയത്. ഇതിനെതിരെ അപവാദം പരത്തുന്നവർക്ക് സൂരി എണ്ണി മറുപടി നൽകുന്നു. കൈരളി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരന്റെ അന്യോന്യം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സൂരി.
തലക്ക് പരിക്കേറ്റ് ചോരയിൽ കുളിച്ചിട്ടും, മുറിവിൽകെട്ടില്ലന്നായിരുന്നു പരിഹാസവും ദുഷ്പ്രചരണവും. സൂരിയുടെ മറുപടി ഇങനെ എയിംസിലെ മെഡിക്കൽ സംഘമാണ് തന്നെ ചികിത്സിച്ചതും തലയിലെ മുറിവിൽ 9 തുന്നലിട്ട് സ്ട്രാപ്പിൾ ചെയ്തതും.
തല ഉച്ചിയിൽ 5ും തലയുടെ പുറകിൽ 4ും തുന്നലുകളാണിട്ടത്. ഈ മുറിവിനു പുറത്ത് ബാന്റ്ചെയ്യണ്ടാ എന്ന് തീരുമാനിച്ചതും എയിംസെന്ന് സൂരി.
കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ആംസ്ലിം പൗച്ച് ഇല്ലാതെ നിന്ന സൂരിയുടെ ചിത്രവും ദുഷ് പ്രചരണത്തിനു ഉപയോഗിച്ചു. കൈക്കേറ്റ പരിക്കുകളോടെ താൻ ആദ്യം മാധ്യമങ്ങളെയാണ് കാണുന്നത് പുറത്തുപോയി ആംസ്ലിം പൗച്ച് വാങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാട്ടിലെത്തി ഇവിടുത്ത ആശുപത്രിയുടെ ചികിത്സ സ്വീകരിക്കുകയായിരിന്നുവെന്നും സൂരി പറഞ്ഞു.
മുസ്ലീം വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.സബർമതി ഹോസ്റ്റലിലെ അന്ത വിദ്യാർത്ഥി സൂര്യയ പ്രകാശിനെ ആക്രമിച്ചു.സബർമതിയിലെ എബിവിപിയുടെ നേതാവിന്റെ മുറി ഒഴിവാക്കിയായിരുന്നു മുഖംമൂടി സംഘത്തിന്റെ ആക്രമണം എന്നും സൂരി വെളിപ്പെടുത്തി.
‘ജെഎൻയുവിലെ പഠനം തുടരും. ആ..സ്ഥാപനം തന്നെ കാത്തിരിക്കുന്നു. പേടിച്ചോടില്ലെന്നും നേരിടുമെന്നും, വയലൻസല്ലാ സംവിധാനമാണ് ജെഎൻയുവിലെ വിദ്യാർത്ഥി സമൂഹം എക്കാലവും ആഗ്രഹിക്കുന്നതെന്നും സൂരികൃഷ്ണൻ’ വ്യക്തമാക്കി.
വരുന്ന ശനിയാഴ്ച വൈകീട്ട് 7.30 കൈരളി ന്യൂസ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരന്റെ അന്യോന്യം പരിപാടിയിൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം.
Get real time update about this post categories directly on your device, subscribe now.