ജെഎന്‍യു ആക്രമണം; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍

ദില്ലി: ജെഎന്‍യു ക്യാമ്പസിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സംഘപരിവാര്‍ ഗുണ്ടകള്‍ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍.

ആക്രമണങ്ങള്‍ കൂടാതെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.

”ആക്രമണമാണ് എന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം. അക്രമത്തില്‍ ഒരുതരത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണ്.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട്് താരം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News