പിന്നില്‍ ഐഎന്‍എല്‍ (തമി‍ഴ്നാട്) ? ; പൊലീസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്‌

തമിഴ്നാട് എസ്ഐ വിന്‍സെന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം.

ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട് ) എന്ന പുതിയ തീവവാദ സംഘടനയാണ് പിന്നിൽ .രണ്ട് ആഴ്ച്ചക്ക് മുൻപ് ബംഗാളിൽ നിന്ന് നാല് ഐഎന്‍എല്‍ തീവ്രവാദികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു.

ഈ അറസ്റ്റിന്റെ പ്രതികാരമെന്നോണം ആണ് ഈ കൊലപാതകം എന്നാണ് തമിഴ്നാട് പോലീസിന്റെ വിലയിരുത്തൽ . തമിഴ്നാട്ടിൽ മുൻപ് സജീവമായിരുന്ന അൽ – ഉമ്മ അടക്കമുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തികൾ ചേർന്ന് രൂപീകരിച്ചതാണ് ഐ എൻ എൽ (തമിഴ്നാട് ) എന്ന പുതിയ തീവ്രവാദ സംഘടന.

ഇവർക്ക് തമിഴ്നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന മറ്റുചില തീവ്ര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

തിരുനെല്‍വേലി ബസ്കത്തിക്കല്‍ കേസില്‍ പ്രതികളായിരുന്ന ചിലര്ക്ക് ഈ കേസുമായി ബന്ധമുള്ളതായി വിവരംലഭിച്ചിട്ടുണ്ട്.

പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലക്കാരായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുവർക്കും മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്. 2014 ൽ ഹിന്ദുമുന്നണി തിരുവള്ളുവര്‍ ജില്ലാപ്രസിഡന്‍റ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇതേകേസില്‍ പൊലീസ് തെരയുന്ന മുഹമ്മദ് ഷമീം.

കന്യാകുമാരി തിരുവിതാംകോട് സ്വദേശിയാണ് ഷമീം. കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് തൗഫീഖ്. പ്രതികളെ പിടികൂടാന്‍ തമി‍ഴ്നാട് കേരളാ പൊലീസ് വിഭാഗങ്ങള്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News