ഷെയിനിന്റെ വിലക്ക് നീങ്ങുന്നു; പ്രശ്‌നം അമ്മ ഏറ്റെടുത്തെന്ന് മോഹന്‍ലാല്‍

ഷെയിന്‍ നിഗമിന്റെ വിലക്ക് നീങ്ങുന്നു. പ്രശ്‌നം അമ്മ ഏറ്റെടുത്തതായി മോഹന്‍ലാല്‍. ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് ‘അമ്മ’ നിര്‍ദേശം നല്‍കി.

‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ ‘അമ്മ’ ഷെയിന്‍ നിഗമിന് നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. മുടങ്ങിയ സിനിമകളുടെ നിര്‍മ്മാണം ഉടനെ ആരംഭിക്കും. നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങളെല്ലാം തീര്‍ന്നതായും മോഹന്‍ലാല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News